Saturday, November 23, 2024
HealthTop Stories

സൗദിയിലെ “30-70” പ്രായത്തിലുള്ള 50% പേർക്കും “അഥെറോസ്‌ക്ലെറോസിസ്” വരാനുള്ള സാധ്യത ഉണ്ടെന്ന് പഠനം

കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ കാർഡിയോളജി ആൻഡ് കത്തീറ്ററൈസേഷൻ കൺസൾട്ടൻ്റായ ഡോ. അബ്ദുല്ല ഷറഫ് , ഒരു പഠനമനുസരിച്ച്, രാജ്യത്തെ “30-70 വയസ്സ്” പ്രായമുള്ളവരിൽ 50% പേർക്കും “അഥെറോസ്‌ക്ലെറോസിസ്” വരാനുള്ള സാധ്യതയുണ്ടെന്ന് വ്യക്തമാക്കി.

അവരുടെ അനാരോഗ്യകരമായ ജീവിതശൈലി കാരണമാണ് ഈ സാധ്യത നില നിൽക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടുന്നത് മൂലം ധമനികൾ കാഠിന്യം കൂടുന്ന അവസ്ഥയാണ്
“അഥെറോസ്‌ക്ലെറോസിസ്”.

“മുൻപ് ഈ രോഗം പ്രായമായവരെയും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെയും ബാധിക്കുമെന്ന് അറിയപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ യുവാക്കളെ ഈ രോഗം ബാധിക്കുന്നു” എന്ന് ഷറഫ് ചൂണ്ടിക്കാട്ടി.

അനാരോഗ്യകരമായ ജീവിതശൈലി, ഭക്ഷണത്തിൻ്റെ സ്വഭാവം, വ്യായാമക്കുറവ് എന്നിവയുടെ ഫലമായുണ്ടാകുന്ന ഈ രോഗം മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിലെ വർദ്ധനവ് ചൂണ്ടിക്കാട്ടിയ അദ്ദേഹം “പുകവലി ഈ രോഗം പിടിപെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്” എന്ന് വിശദീകരിച്ചു.

.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്