ട്രാക്ക് മാറും മുംബ് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സൗദി മുറൂർ
റോഡുകളിലെ നിർദ്ദിഷ്ട പാതകൾ പാലിക്കണമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി റോഡുകളിലെ നിയുക്ത പാതകൾ പാലിക്കണമെന്ന് ഓർമ്മിപ്പിച്ച മുറൂർ ട്രാക്കുകൾ മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ ശ്രദ്ധിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
ഒരു ഡ്രൈവർ ട്രാക്ക് മാറുന്നതിനു മുംബ് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെക്കുറിച്ച് മുറൂർ പ്രത്യേകം ഓർമ്മിപ്പിച്ചു. അവ താഴെ കൊടുക്കുന്നു.
1. ട്രാക്ക് മാറും മുംബ് റോഡിൽ വാഹനങ്ങൾ ഇല്ലായെന്ന് ഉറപ്പാക്കണം. 2. ട്രാക്ക് മാറും മുംബ് ആവശ്യമായ സിഗ്നൽ മതിയായ സമയത്തിനുള്ളിൽ നൽകണം. 3. ട്രാക്ക് മാറുന്നതിനെ തടയുന്ന മുന്നറിയിപ്പ് അടയാളങ്ങളൊന്നുമില്ല എന്നും ഉറപ്പ് വരുത്തണം എന്നും മുറൂർ ഓർമ്മിപ്പിക്കുന്നു.
മുറൂർ ഇത് സംബന്ധിച്ച് പുറത്തിറക്കിയ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa