മുസ്വല്ല തന്നെ ഇമാം; പുതിയ ഇലക്ട്രോണിക് മുസ്വല്ലയുടെ വീഡിയോ ചർച്ചയാകുന്നു ; വീഡിയോ കാണാം
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പുതിയ ഇലക്ട്രോണിക് മുസ്വല്ലയെക്കുറിച്ച് ചർച്ചകൾ ചൂട് പിടിക്കുന്നു. .
മുസ്വല്ലയിൽ ഒരാൾ നമസ്ക്കരിക്കാൻ നിന്നാൽ നമസ്ക്കാരത്തിലെ എല്ലാ കർമ്മങ്ങൾക്കും മുസ്വല്ലയിലെ സൗണ്ട് സിസ്റ്റം തന്നെ ഇമാം ആകുന്ന രീതിയാണ് ഇതിൽ പ്രയോഗിച്ചിട്ടുള്ളത്.
ഒരു പെൺകുട്ടി മുസ്വല്ലയിൽ കയറി നിൽക്കുന്നത് മുതൽ മുസ്വല്ലയിലെ സൗണ്ട് സിസ്റ്റം ഇമാമായി പ്രവർത്തിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഏത് നമസ്ക്കാരമാണെന്ന് സെലക്ട് ചെയ്ത ശേഷമാണ് പെൺകുട്ടി മുസ്വല്ലയിൽ കയറുന്നത്.
എന്നാൽ ഇത് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായും ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണിപ്പോൾ.
ചിലർ ഇത് പ്രാർത്ഥനയ്‌ക്കെതിരായ ഗൂഢാലോചനയായും ഖുർആൻ മനഃപാഠമാക്കുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായും ആരോപിക്കുന്നു. മറ്റുള്ളവർ ഇത് കുട്ടികളെ പ്രാർത്ഥനയും അതിൻ്റെ വിശദാംശങ്ങളും പഠിക്കാൻ സഹായിക്കുന്ന ഒരു വിദ്യാഭ്യാസ സാങ്കേതികതയാണെന്നും പുതു മുസ്ലിംകൾക്കും ഇത് ഉപയോഗപ്രദമാണെന്നും വാദിക്കുന്നു.
ഏതായാലും സോഷ്യൽ മീഡിയയിൽ ചർച്ചയായ ഇലക്ട്രോണിക് മുസ്വല്ലയുടെ പ്രവർത്തനത്തിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa