റിയാദിൽ ഒരു കേസിൽ ഒരേ ദിവസം രണ്ട് സ്ത്രീകളടക്കം അഞ്ച് പേരെ വധശിക്ഷക്ക് വിധേയരാക്കി
റിയാദ്: ഒരു കൊലപാതകക്കേസിൽ പ്രതികളായ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരെ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഖാലിദ് ബിൻ ദലാക് ഹാമിളി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മിഷ് അൽ ബിൻ അലി , ഇബ്രാഹിം ബിൻ അബ്ദുല്ല, സുൽത്താൻ ബിൻ മുഹമ്മദ്, അബീർ ബിൻത് അലി, ബയാൻ ബിൻത് ഹാഫിദ് എന്നിവരെ വധശിക്ഷക്ക് വിധേയരാക്കിയത്.
പ്രതികൾ ഇരയെ ഒരു വീട്ടിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ട് പോയി ആയുധം ചുണ്ടി കെട്ടിയിടുകയും , കവർച്ച നടത്തുകയും , വൈദ്യുതാഘാതമേല്പിക്കുകയും , ഇരുമ്പ്, വൈദ്യുത കമ്പികൾ, കൈകൾ എന്നിവ ഉപയോഗിച്ച് ക്രുരമായി മർദ്ദിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.
മറ്റൊരാളെ തട്ടിക്കൊണ്ട് പോയ പ്രതികൾ അയാളെ കൊള്ളയടിക്കുകയും, കവർച്ചാ സംഘവും മയക്ക് മരുന്ന് ലോബിയും രൂപീകരിക്കുകയും ചെയ്തിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കേസ് കോടതിക്ക് റഫർ ചെയ്തു. ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും മറ്റുള്ളവരുടെ ജീവിതത്തിലും ധനത്തിലും അന്യായമായി അതിക്രമിച്ച് കയറുകയും ചെയ്ത പ്രതികളെ കോടതി ഹറാബ് വിധി പ്രകാരം വധ സിക്ഷക്ക് വിധിക്കുകയായിരുന്നു.
അപ്പീൽ കോടതിയും സുപ്രീം കോടതിയും വധശിക്ഷാ വിധി ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽകോർട്ട് ഉത്തരവിടുകയും ഇന്ന് – ഞായറാഴ്ച – പ്രതികൾ അഞ്ച് പേരെയും റിയാദിൽ വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa