Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ ട്രാക്ക് മാറുമ്പോൾ ടേൺ സിഗ്‌നൽ പ്രവർത്തിപ്പിക്കാതിരുന്നാൽ ഈടാക്കുന്ന പിഴ വ്യക്തമാക്കി മുറൂർ

റിയാദ്: ട്രാക്ക് മാറ്റുന്നതിന് മുമ്പ് ടേൺ സിഗ്നൽ ഉപയോഗിക്കാത്തതിന് ചുമത്തുന്ന പിഴയെക്കുറിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് ഓർമ്മിപ്പിച്ചു..

150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ഈടാക്കുന്ന ട്രാഫിക് ലംഘനമാണിതെന്നാണ് ജനറൽ ട്രാഫിക് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്.

ട്രാക്ക് മാറ്റുന്നതിന് മുമ്പ് ടേൺ സിഗ്നൽ ഉപയോഗിക്കുന്നത് ഗതാഗത സുരക്ഷ നിലനിർത്തുകയും കൂട്ടിയിടി അപകടസാധ്യത ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് കൂട്ടിച്ചേർത്തു.

അതേ സമയം ഒരു ഡ്രൈവർ ട്രാക്ക് മാറുന്നതിനു മുംബ് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെക്കുറിച്ച് മുറൂർ പ്രത്യേകം ഓർമ്മിപ്പിച്ചു. അവ താഴെ കൊടുക്കുന്നു.

ട്രാക്ക് മാറും മുംബ് റോഡിൽ വാഹനങ്ങൾ ഇല്ലായെന്ന് ഉറപ്പാക്കണം. ട്രാക്ക് മാറും മുംബ് ആവശ്യമായ സിഗ്നൽ മതിയായ സമയത്തിനുള്ളിൽ നൽകണം. ട്രാക്ക് മാറുന്നതിനെ തടയുന്ന മുന്നറിയിപ്പ് അടയാളങ്ങളൊന്നുമില്ല എന്നും ഉറപ്പ് വരുത്തണം എന്നും മുറൂർ ഓർമ്മിപ്പിക്കുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്