Friday, November 22, 2024
Saudi ArabiaTop Stories

ലെവി ഇളവ് നീട്ടുമോ ? പ്രതീക്ഷയോടെ സൗദി പ്രവാസികൾ

സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ഈ  ശഅബാൻ പകുതിയോടെ (ഫെബ്രുവരി 25) അവസാനിക്കാനിരിക്കേ ലെവി ഇളവ് പരിധി ഇനിയും നീട്ടുമെന്ന പ്രതിക്ഷയിലാണ് ലക്ഷക്കണക്കിന് പ്രവാസികൾ.

കഴിഞ്ഞ വർഷം ലെവി ഇളവ് പരിധി അവസാനിക്കാനിരിക്കേ അധികൃതർ വീണ്ടും ഒരു വർഷത്തേക്ക് കൂടി ഇളവ് പരിധി നീട്ടിയതിരുന്നതാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നത്.

ഒൻപതോ അതിൽ കുറവോ ജീവനക്കാർ ഉള്ള സ്ഥാപനങ്ങളിലെ നിശ്ചിത എണ്ണം വിദേശികൾക്ക് സൗദി തൊഴുലുടമ പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണം എന്ന നിബന്ധനയോടെയാണ് ലെവി  ഇളവ് അനുവദിച്ചു കൊണ്ടിരിക്കുന്നത്.

സ്ഥാപനത്തിലെ ഒൻപത് പേരിൽ സൗദി തൊഴിലുടമക്ക് പുറമെ മറ്റൊരു സൗദി തൊഴിലാളി കൂടി ഉണ്ടെങ്കിൽ 4 വിദേശികൾക്കും സൗദി തൊഴിലുടമ മാത്രമാണ് സ്വദേശിയായുള്ളതെങ്കിൽ 2 വിദേശികൾക്കും ആണ് ലെവി ഇളവ് അനുവദിക്കുക.

ലെവി ഇളവ് ലഭിക്കുന്ന ആയിരക്കണക്കിനു ചെറുകിട സ്ഥാപനങ്ങളുടെ കീഴിൽ നിരവധി പ്രവാസികൾ നിലവിൽ ജോലി ചെയ്യുന്നുണ്ട്

ലെവി ഇളവ് തുടർന്നും ലഭിച്ചില്ലെങ്കിൽ ചെറു കിട സ്ഥാപനമുടമകൾക്കും ലെവി ഭാരം വലിയ പ്രയാസമായി മാറുകയും അത് സ്വാഭാവികമായും തൊഴിലാളികളെയും വിവിധ രീതികളിൽ ബാധിക്കുകയും ചെയ്തേക്കാം.

ഏതായാലും നിലവിലെ സാഹചര്യത്തിൽ ഇളവ് പരിധി ഇനിയും നീട്ടാൻ തന്നെയാണു സാധ്യത എന്നാണ് സാമൂഹിക പ്രവർത്തർ അഭിപ്രായപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്