ജിദ്ദ – മക്ക ഡയറക്ട് റോഡ് : യാത്രാ സമയം 35 മിനുട്ട്
ജിദ്ദയെ മക്കയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിനെക്കുറിച്ചുള്ള റിപ്പോർട്ട് അൽ അറബിയ ചാനൽ സംപ്രേഷണം ചെയ്തു..
തീർഥാടകർക്കും , ജിദ്ദ നിവാസികൾക്കും സേവനം നൽകുന്നതിനായി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് പൂർത്തിയാക്കുന്ന തന്ത്രപരവും സുപ്രധാനവുമായ പദ്ധതികളിലൊന്നാണ് ജിദ്ദ-മക്ക ഡയറക്ട് റോഡ് പദ്ധതി..
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടും മക്കയിലെ ഫോർത്ത് റിംഗ് റോഡും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ പാത.
35 മിനിറ്റിൽ കൂടാത്ത സമയത്തിനുള്ളിൽ വിശുദ്ധ മക്കയിലേക് ജിദ്ദയിൽ നിന്ന് എത്തിച്ചേരാൻ സാധിക്കും.
പുതിയ റോഡ് അൽ-ഹറമൈൻ റോഡിലെയും നിലവിലെ ജിദ്ദ റോഡിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ജിദ്ദയ്ക്കുള്ളിലെ ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യും.
മൊത്തം ഒരു ബില്യൺ റിയാലിലധികം ചെലവിൽ റോഡിൻ്റെ 80% പൂർത്തിയായതായി ചാനൽ റിപ്പോർട്ടർ വിശദീകരിക്കുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa