Monday, November 25, 2024
Saudi ArabiaTop Stories

നൗഫലിന് ഇനി ജന്നത്തുൽ മുഅല്ലയിൽ അന്ത്യ വിശ്രമം

മക്ക : കഴിഞ്ഞ ദിവസം മരിച്ച അരീക്കോട് വിളയിൽ എളങ്കാവ് സ്വദേശി നൗഫൽ പാമ്പോടന്റെ  ഖബറടക്കം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ വൻജനാവലിയുടെ സാനിധ്യത്തിൽ നടന്നു.

മക്കയിലെ നവാരിയ യിൽ കഴിഞ്ഞ പത്ത് വർഷമായി ഹൌസ് ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന നൗഫൽ സ്വദേശികളിലും പ്രവാസികളിലായ മലായാളികളുടെ ഇടയിലും ഏറെ സ്വീകാര്യനായിരുന്നു.

എല്ലാവരോടും വളരെ സൗമ്യമായും സ്നേഹത്തോടെയുമായുമാണ് നൗഫൽ സമീപിച്ചിരുന്നത് .മരണപ്പെടുന്നതിനു മുമ്പുള്ള ദിവസം തൻറെ സുഹൃത്തുക്കളോടും കൂട്ടു കുടുംബക്കാരോടുമെല്ലാം ഏറെ നേരം സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ബന്ധങ്ങൾക്ക്  ഏറെ പ്രാധാന്യം നൽകി മാനുഷിക മൂല്യങ്ങൾ ഉയർത്തിയ ജിവിത മാതൃകയാണ് നൗഫലിനുണ്ടായിരുന്നതെന്ന് സുഹൃത്തുക്കൾ സ്മരിക്കുന്നു.

നൗഫലിൻെ മരണം മലയാളികൾക്കും മറ്റും കേരളതേര പ്രവാസികൾക്കും താങ്ങാൻ കഴിയാത്തതായി . ദിനേന സന്ദർശിക്കുന്ന തൻറെ കൂട്ടുകാരൻ സൽമാൻ വെങ്ങളത്തിന്റെ ഫാർമസിക്കടുത്തുള്ള യമനികളും സുഡാനികളും മറ്റു ഇന്ത്യക്കാരും നൗഫലിനെ ഓർക്കുന്നത് നിറകണ്ണുകളോടെയാണ് .തൻറെ കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ തനിക്ക് അവനോട് പ്രയാസകരമായ രീതിയിൽ സംസാരിക്കേണ്ടി വന്നിട്ടില്ല എന്ന് നൗഫലിൻറെ കഫീൽ സാക്ഷ്യപ്പെടുത്തുന്നു .തൻറെ ജോലിയിൽ കൃത്യത വരുത്തി വീട്ടിലെ ആവശ്യങ്ങളെ മുൻകൂട്ടി കണ്ട് ഇടപെടുന്ന സ്വഭാവക്കാരനായിരുന്നു തന്റെ ഡ്രൈവറായിരുന്ന നൗഫൽ എന്നാണ്  സ്പോൺസർ അനുഭവം പങ്ക് വെക്കുന്നത്.

കഫീലിന്റെ ഉമ്മയെ സ്വന്തം ഉമ്മയുടെ സ്ഥാനത്ത് കാണുകയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് പലയാവർത്തി ഫോൺ സംഭാഷണത്തിൽ കേട്ട അനുഭവം സുഹൃത്തായ ഫാർമസിസ്റ്റ് സൽമാൻ പങ്ക് വെക്കുന്നുണ്ട് .ജീവിതത്തിൽ വലിയ സ്‌നേഹവും ബഹുമാനവും നൽകി ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ച നല്ല മനീഷയാണ് നൗഫൽ എന്നത് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

സാധാരണയിൽ നാട്ടിൽ പോകുമ്പോഴും എന്തെങ്കിലും ജോലി ചെയ്യാറുള്ള നൗഫൽ  പതിവിനു വിപരീതമായി കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുമ്പ് നാട്ടിൽ പോയപ്പോൾ   പൂർണ്ണമായും തൻറെ ഭാര്യയോടും മക്കളോടും തന്നെയായിരുന്നു എന്ന് വീട്ടുകാർ പങ്ക് വെക്കുന്നു,

തൻറെ ഒരു വയസ്സുള്ള മകളെ ഈ പ്രാവശ്യത്തെ വെക്കേഷനിലാണ് നൗഫൽ കാണുന്നത് .തൻറെ മക്കളെ കുറിചുള്ള സ്വപ്നങ്ങൾ ബാക്കി വെച്ചാണ് നൗഫൽ യാത്രയായത് എന്നത് സുഹൃത്തുകൾക്കും കുടുംബക്കാർക്കും ഏറെ വേദനിപ്പിക്കുന്നുണ്ട്.

ഫുടബോൾ കളിയെ ഏറെ ഇഷ്ടപെടുന്ന നൗഫൽ പ്രദേശത്തെ നല്ലൊരു കളിക്കാരൻ കൂടിയാണ്  .സാധാരണയിൽ കളി സ്ഥങ്ങളിൽ ടീം സ്പിരിറ്റോടെ കളിച്ചിരുന്ന നൗഫൽ മരണ ദിവസം ഗ്രൗണ്ടിൽ വളരെ സൗമ്യനായിരുന്നു എന്ന് കൂട്ടുകാർ ഓർക്കുന്നു .

മക്ക സോൺ രിസാല സ്റ്റഡി സർക്കിൾ പ്രവർത്തനത്തിലൂടെ പ്രബോധന പ്രവർത്തന മേഖലയിൽ സജിയവമായ നൗഫൽ  ഐ .സി .എഫ് , നവാരിയ സെക്റ്റർ പബ്ലിക്കേഷൻ സെക്രട്ടിയായി സേവനം ചെയ്യുകയായിരുന്നു .ആർ .എസ് .സി യുടെ നേതൃത്വത്തിൽ നടക്കുന്ന ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തങ്ങളിൽ സജീവ പങ്കാളിയായിരുന്നു .വഴി തെറ്റിയ ഹാജിമാർക്ക് തൻറെ റൂമിലേക്കും ഹറമിലേക്കുമുള്ള വഴി കാണിച്ച് കൊടുക്കുന്നതിലും അവശരായവർക്ക് താങ്ങായി നൗഫൽ പ്രവർത്തിച്ചത് ഇന്നും നിറ കണ്ണുകളോടെ ആർ എസ് .സി കുട്ടുകാർ ഓർക്കുന്നു. നവാരിയയിലും പ്രവാസി രിസാലയും പ്രവാസി വായനയും കൃത്യമായി വായനക്കാരിൽ എത്തിക്കുന്നതിൽ നൗഫൽ കാണിച്ച ആത്മാർഥത ഏതൊരു പ്രവർത്തകനും മാത്യകയാണെന്നു മക്ക സെട്രൽ ഐ.സി എഫ് ജനറൽ സെക്രട്ടറി അബ്ദുറഷീദ് അസ്ഹരി ഓർമ്മപെടുത്തുന്നു. സാന്തന പ്രവർത്തങ്ങളിൽ അതീവ തല്പരനായ നൗഫൽ തൻറെ തുച്ചമായ ശമ്പളത്തിൽ നിന്ന് പാവപ്പെട്ടവർക്കും മറ്റും സഹായിക്കാൻ തെയ്യാറാവുമായിരുന്നു. രണ്ടു ആഴ്ച മുമ്പ് ഒരു പുതു വിശ്വാസിയുടെ വാടക വീടിൻറെ വിഷയത്തിൽ തന്നെക്കൊണ്ട് കഴിയുന്ന രുപത്തിൽ സഹായം എത്തിച്ചത് ഓർക്കുകയാണ് കൂട്ടുകാരൻ സൽമാൻ.

ജീവിതത്തിൽ ഇത്രയേറെ അടയാളപ്പെടുത്തൽ നടത്തിയ നൗഫൽ പ്രവാചക സ്നേഹത്തിൽ വല്ലാത്ത മാത്യകയായിരുന്നു എന്ന് കൂട്ടുകാരൻ സൈദലവി പങ്ക് വെക്കുന്നു .വേദനിക്കുന്ന മനസ്സിന് നൗഫൽ അവൻറെ സാനിധ്യം കൊണ്ടും സംസാരം കൊണ്ടും ഒരുപാട് സ്വാന്തനമായിരുന്നു .

വിളയിൽ എളങ്കാവ് സ്വദേശി മർഹൂം മമ്മൂസൻ കുട്ടി ഹാജിയുടെ മകൻ പാമ്പോടൻ നൗഫൽ പ്രഭാത പ്രാർത്ഥനക്ക് അംഗശുദ്ധി വരുത്തി വന്നയുടൻ നെഞ്ചു വേദന അനുഭവപ്പെടുകയും വൈകാതെ മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള എല്ലാ നിയമ പരമായ നടപടി ക്രമങ്ങ്ങൾക്കും മയ്യിത്ത് പരിപാലനത്തിനും ഖബറടക്കത്തിനും മക്ക ICF വെൽഫയർ ടീം അംഗങ്ങാളായ മുഹമ്മദ് ഹനീഫ് അമാനി കുമ്പനോർ ,ജമാൽ മുക്കം ,ജനറൽ സെക്രട്ടറി അബ്ദു റഷീദ് അസ്ഹരി , സൈദലവി സഖാഫി കിഴ്ശ്ശേരി തുടങ്ങിയവർ ഉണ്ടായിരുന്നു ,മയ്യിത്ത് നിസ്കാരത്തിന് സയ്യിദ് ഇസ്മായിൽ ബുഖാരി നേതൃത്വം നൽകി. മക്കയിലെ വിവിധ ഏരിയകളിൽ നിന്ന് നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ഭാര്യ നജ്മത്ത് .മക്കൾ നഷ് വ (13).അജ് വ (9). ആഇഷ (1). മാതാവ് ആമിന. മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് മൊയ്‌ദീൻ ഫൈസി, മൻസൂർ, അബ്ദുസ്സലാം, മൈമൂന, സുലൈഖ തുടങ്ങിയവർ സഹോദരങ്ങളാണ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്