Sunday, November 24, 2024
Saudi ArabiaTop Stories

റമളാനിൽ വിശ്വാസികളെ സ്വീകരിക്കാൻ മക്കയിലെ 12,000 പള്ളികൾ സജ്ജമായി

മക്ക: വിശുദ്ധ റമളാനിൽ വിശ്വാസികളെ സ്വീകരിക്കാനായി മക്ക പ്രവിശ്യയിലെ വിവിധ ഗവര്ണറേറ്റുകളിലെ 12104 പള്ളികളും, മക്ക സെൻട്രൽ റീജിയണിലെ 460 പള്ളികളും സജ്ജമായതായി മതകാര്യ വകുപ്പ് വ്യക്തമാക്കി.

പുറമേ , അനുഗ്രഹീത റമദാൻ മാസത്തിൽ വിശ്വാസികളെ സ്വീകരിക്കാൻ തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമായി 24 മണിക്കൂറും 12 പള്ളികൾ പ്രവർത്തിപ്പിക്കുന്നതിന് പുറമെ 37 അനുബന്ധ മസ്ജിദുകളും തുറന്നു.

പള്ളികളും , സ്ത്രീകളുടെ പ്രാർത്ഥനാ മുറികളും വൃത്തിയാക്കലും , ഫർണിഷിംഗ്, പെർഫ്യൂമിംഗ്, പരിചരണം, ഉപകരണങ്ങളും മറ്റും പരിപാലിക്കൽ, പ്രാർത്ഥനയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകൽ, കൂടാതെ പള്ളികളുടെ അറ്റകുറ്റപ്പണികൾ, ഓപ്പറേഷൻ എന്നിവയെല്ലാം നടന്ന് കഴിഞ്ഞു.

മന്ത്രാലയത്തിൻ്റെ സർക്കുലറുകൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത ഓർമിപ്പിച്ച അധികൃതർ , പള്ളി ജീവനക്കാർ അവരുടെ ജോലിയിൽ പൂർണ്ണമായി സ്ഥിരത പുലർത്തുകയും, മുഅദ്ദിനുകൾ ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചുള്ള നമസ്ക്കാര സമയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയുമെന്നും അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്