കളിക്കിടെ ഈജിപ്ഷ്യൻ കളിക്കാരനു ബോധക്ഷയം സംഭവിക്കാൻ കാരണം എന്താണെന്ന് വ്യക്തമാക്കി ഡോക്ടർ
കളിക്കിടെ ബോധക്ഷയം സംഭവിച്ച മോഡേൺ ഫ്യൂച്ചർ ടീമിൻ്റെ കളിക്കാരനായ ഈജിപ്തുകാരനായ അഹമ്മദ് റഫ്അതിന്റെ അവസ്ഥയെക്കുറിച്ച് ഹൃദ്രോഗ വിദഗ്ധനും സൂപ്പർവൈസറുമായ ഡോ. അംറ് ഉസ്മാൻ വ്യക്തമാക്കി.
മത്സരത്തിന് മുമ്പ് ധാരാളം കപ്പ് കാപ്പി കുടിച്ചതാണ് താരത്തെ പ്രതിസന്ധിയിലാക്കിയതെന്നും ഇതോടെ ഹൃദയമിടിപ്പ് കൂടുകയും മത്സരത്തിനിടെ ബോധരഹിതനായി വീഴുകയും ചെയ്യുകയായിരുന്നുവെന്ന് ഡോക്ടർ പറയുന്നു.
അതേ സമയം നിലവിൽ കളിക്കാരന്റെ ചികിത്സാ ഫലത്തിൽ വലിയ പുരോഗതിയുണ്ടെന്ന് ഡോക്ടർ അംറ് പറഞ്ഞു.
ഈജിപ്ഷ്യൻ ലീഗിലെ മത്സരത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ബോധക്ഷയം, തലച്ചോറിൽ ഓക്‌സിജൻ എത്താതിരിക്കൽ, സംസാരശേഷി പൂർണ്ണമായി നഷ്ടപെടൽ എന്നിവ മൂലം അലക്‌സാൻഡ്രിയയിലെ സംസാം ആശുപത്രിയിൽ തിങ്കളാഴ്ച യായിരുന്നു കളിക്കാരനെ പ്രവേശിപ്പിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa