Sunday, November 24, 2024
Saudi ArabiaTop Stories

തീർഥാടകരുടെ ഒഴുക്കിനിടയിലും ശാന്തമായ അന്തരീക്ഷത്തിൽ മസ്ജിദുൽ ഹറാം

മക്ക: തീർഥാടകരുടെ എണ്ണം വർധിച്ചിട്ടും മസ്ജിദുൽ ഹറാമിൽ  ശാന്തതയുടെയും സമാധാനാത്തിന്റെയും അന്തരീക്ഷം നില നിൽക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

ഉംറ തീർഥാടകർ ഒഴുകിയെത്തുംബോഴും ഉംറ തീർഥാടകർക്കും സന്ദർശകർക്കും വേണ്ടി ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സേവനങ്ങളുടെ സംയോജിത സംവിധാനങ്ങളും  മസ്ജിദിലുടനീളം ശാന്തമായ അന്തരീക്ഷം നിലനിർത്താൻ സഹായിക്കുന്നു.

ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് ആരോഗ്യ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടൂണ്ട്. തീർത്ഥാടകർക് എല്ലാ സേവനങ്ങളും നൽകാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളും സദാ സജ്ജമാണ്.

പള്ളിയിൽ കാലാവസ്ഥ 24 മണിക്കൂറും തുടർച്ചയായി ഞങ്ങൾ നിരീക്ഷിക്കുന്നുവെന്നും അത് ഏത് തലത്തിലുള്ള മലിനീകരണത്തിൽ നിന്നും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നുവെന്നും പ്രിവൻഷൻ ആൻ്റ് ഹെൽത്ത് കെയർ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഹസൻ അൽ സുവൈഹ്‌രി വ്യക്തമാക്കി.

റമളാനിൽ ഒരു ഉംറക്ക് ഒരു ഹജ്ജിന്റെ പ്രതിഫലം ലഭിക്കും എന്നതിനാൽ സൗദിയിലെയും വിശ്വാസികളിൽ ഭൂരിപക്ഷവും ഈ മാസം ഉംറ നിർവ്വഹിക്കാനായി അവസരം കണ്ടേത്തുക പതിവാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്