നോമ്പ് തുറക്കുന്നതിന് ഒരു മണിക്കൂർ മുമ്പ്, അര മണിക്കൂർ നടക്കണം; കാരണം വിശദീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം
റമദാനിൽ നോമ്പ് തുറക്കുന്നതിന് ഒരു മണിക്കൂർ മുമ്പ്, അര മണിക്കൂർ നടക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
ആരോഗ്യപ്രശ്നങ്ങളോ വിട്ടുമാറാത്ത രോഗങ്ങളോ കടുത്ത ദാഹമോ ഇല്ലെങ്കിൽ ഇഫ്താറിന് ഒരു മണിക്കൂർ മുമ്പ് ഏതെങ്കിലും വ്യായാമം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ആ സമയത്ത് നടത്തത്തിന്റെ നേട്ടങ്ങളെക്കുറിച്ച്, ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി, ആ സാഹചര്യത്തിൽ ശരീരത്തിലെ ഷുഗർ സ്റ്റോറുകളിൽ നിന്നായിരിക്കും കലോറി കത്തുന്നത് എന്നാണ് മന്ത്രാലയം സൂചിപ്പിക്കുന്നത്.
നടത്തം ശരീരഭാരം നിലനിർത്തുക, കൊഴുപ്പ് കുറയ്ക്കുക, രോഗങ്ങൾ തടയുക, കാർഡിയോവാസ്കുലാർ നില മെച്ചപ്പെടുത്തുക, സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കുക, മാനസികാവസ്ഥ മെച്ചപ്പെടുത്തുക എന്നിവയിലേക്ക് നയിക്കുന്നുവെന്ന് മയോ ക്ലിനിക്ക് പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa