സൗദിയിൽ സ്ത്രീയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തിയ വ്യക്തിയെ വധശിക്ഷക്ക് വിധേയനാക്കി
ജിസാൻ പ്രവിശ്യയിൽ സ്ത്രീയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തിയ വ്യക്തിയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
സ്വാലിഹ് ബിൻ മാദി അസ്സബീഇ എന്ന സൗദി പൗരനെയാണ് വധ ശിക്ഷക്ക് വിധേയനാക്കിയതെന്ന് മന്ത്രാലയത്തിന്റ പ്രസ്താവനയിൽ വ്യക്തമാകുന്നു.
ലഹരിക്കടിമയായ പ്രതി, ഒരു സ്ത്രീയെ തൻ്റെ കാറിൽ കയറ്റി വിദൂര സ്ഥലത്തേക്ക് കൊണ്ടുപോയി, അവളെ മർദ്ദിക്കുകയും കുത്തുകയും ശേഷം ബലം പ്രയോഗിച്ച് മാനഭാഗപെടുത്തുകയും ചെയ്യുകയായിരുന്നു.
പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും വിചാരണക്കൊടുവിൽ കോടതി വധശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തതിനെത്തുടർന്ന്, വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ബുധനാഴ്‌ച വധശിക്ഷ നടപ്പാക്കുകയും ചെയ്തുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷിതരായവരെ ആക്രമിക്കുകയോ അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയോ ചെയ്യുന്ന എല്ലാവരുടെയും മേൽ ദൈവീക വിധികൾ നടപ്പാക്കാനുമുള്ള രാജ്യത്തിൻ്റെ താത്പര്യം ഈ വിധിയിലൂടെ സ്ഥിരീകരിക്കുന്നുവെന്നും ഇത്തരക്കാരുടെ അന്തിമ വിധി ഇതായിരിക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa