മക്കയിലേക്ക് വിസിറ്റ് വിസക്കാർക്ക് പ്രവേശന വിലക്ക്
ഹജ്ജ് തിരക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനത്തിനു ഇന്ന് (മെയ് 23 വ്യാഴം) മുതൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി സൗദി ആഭ്യന്തര മാന്ത്രാലയം.
ഇന്ന് – മെയ് 23 (ദുൽ ഖ അദ് 15 ) മുതൽ മക്കയിലേക്ക് വിസിറ്റ് വിസക്കാർക്കോ സമാന രീതിയിലുള്ള വിസകളിലുള്ളവർക്കോ പ്രവേശനം അനുവദിക്കില്ല എന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
അത് പോലെ വിസിറ്റ് വിസക്കാർ മക്കയിൽ തുടരരുത് എന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ദുൽ ഹിജ്ജ 15 വരെ നിയന്ത്രണം തുടരും.
ഏത് തരത്തിലുള്ള വിസിറ്റ് വിസയിലും ഹജ്ജിനു അനുമതിയില്ലെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
വിസിറ്റ് വിസ കൈവശമുള്ള രാജ്യത്തിൻ്റെ അതിഥികൾ വിശുദ്ധ നഗരമായ മക്കയിലേക്ക് പോകുകയോ അവിടെ താമസിക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
നിർദ്ദിഷ്ട പ്രഖ്യാപിത കാലയളവിൽ, ഇത് ലംഘിക്കുന്നവർ രാജ്യത്തിലെ നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് അയാൾക്കെതിരെയുള്ള ശിക്ഷാ നടപടികൾക്ക് വിധേയമാകുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa