സൗദിയിലെ ഒരു വിദേശ തൊഴിലാളി നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റ് ചെലവ് സ്വയം വഹിക്കേണ്ടി വരുന്ന രണ്ട് സന്ദർഭങ്ങൾ അറിയാം
സൗദി തൊഴിൽ നിയമ പ്രകാരം ഒരു വിദേശ തൊഴിലാളിയുടെ കരാർ അവസാനിച്ചാൽ അയാളുടെ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് നൽകൽ കഫീലിന്റെ ബാധ്യതയാണ്.
എന്നാൽ രണ്ട് സന്ദർഭത്തിൽ തൊഴിലാളി തന്നെ മടക്ക ടിക്കറ്റ് സ്വയം വഹിക്കേണ്ടതുണ്ടെന്ന് സൗദി തൊഴിൽ നിയമം അനുശാസിക്കുന്നു.
ഒരു തൊഴിലാളി അയാളെ നിയമിച്ച ജോലി ചെയ്യാൻ യോഗ്യൻ അല്ല എന്നുണ്ടെങ്കിൽ അയാൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ടിക്കറ്റ് അയാൾ തന്നെ വഹിക്കണം.
അതോടൊപ്പം, ഒരു തൊഴിലാളി നിയമാനുസൃതമായ കാരണമില്ലാതെതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിലും ടിക്കറ്റ് ചെലവ് അയാൾ തന്നെ വഹിക്കണം എന്നും സൗദി തൊഴിൽ നിയമം അനുശാസിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa