Monday, November 25, 2024
Jeddah

കലാലയം സാംസ്കാരിക വേദി രൂപീകരിച്ചു

ജിദ്ദ: രിസാല സ്റ്റഡി സർക്കിളിന് കീഴിൽ അംഗങ്ങളിലെ കലാസാഹിത്യ താല്പര്യങ്ങളെ കണ്ടെത്താനും പരിശീലനം നടത്താനും നേതൃത്വം നൽകുന്ന കലാലയം സാംസ്കാരിക വേദി രൂപീകരിച്ചു.
ജിദ്ദ മഹബ്ബ സ്ക്വയറിൽ നടന്ന പുസ്തക ചർച്ച സംഗമത്തിലാണ് കലാലയം സാംസ്കാരിക വേദിയുടെ പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചത്.
സോൺ ചെയർമാൻ ജാബിർ നഈമിയുടെ അധ്യക്ഷതയിൽ അബ്ദുൽ നാസിർ അൻവരി ക്ലാരി ഉദ്ഘാടനം ചെയ്തു.
കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ നടക്കാനിരിക്കുന്ന വരുംകാല പദ്ധതികൾ നാഷനൽ കലാശാല അംഗം ഖലീൽ കൊളപ്പുറം അവതരിപ്പിച്ചു. 13 അംഗ മെമ്പർമാരുള്ള ജിദ്ദ സിറ്റി കലാലയം സാംസ്കാരിക വേദിയുടെ കൺവീനറായി അലി ഹൈദർ ഫാളിലിയെയും ജോ:കൺവീനറായും ഷക്കീർ സുലൈമാനിയയേയും തിരഞ്ഞെടുത്തു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദിക്ക് കീഴിലായി വിവിധ കേന്ദ്രങ്ങളിൽ ഇക്കോ വൈബ് (പരിസ്ഥിതി സൗഹൃദ സംഗമങ്ങൾ, ബോധവത്കരണം)നടക്കും. പുസ്തക ചർച്ചയിൽ റഫീഖ് കൂട്ടായി, ഷകീർ ഹുസൈൻ, ആശിഖ് , ജംഷീർ വയനാട് തുടങ്ങിയവർ പങ്കെടുത്തു. രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി സോൺ സെക്രട്ടറിമാരായ ഖാജാ സഖാഫി സ്വാഗതവും സകരിയ അഹ്സനി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്