Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ ഭീകരനെ വധശിക്ഷക്ക് വിധേയനാക്കി

സുരക്ഷാ സൈനികർക്ക് നേരെ  നിറയൊഴിക്കുകയും ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത സൗദി പൗരന്റെ വധശിക്ഷ ഈസ്റ്റേൺ പ്രൊവിൻസിൽ ഇന്ന് നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചു.

സൗദി പൗരൻ മുജ്തബ ബിൻ മുഹമ്മദ് ആൽ ഇസ്മായിലിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

തീവ്രവാദത്തിനും ഭീകരപ്രവര്ത്തനങ്ങള്ക്കും ധനസഹായം നല്കുക, തീവ്രവാദ സെല്ലില് ചേരുക, സുരക്ഷാ ഉദ്യോഗസ്ഥര്, സുരക്ഷാ പോയിന്റുകള്, പട്രോളിംഗ് എന്നിവയ്ക്ക് നേരെ വെടിയുതിര്ക്കുക, തീവ്രവാദ പ്രവര്ത്തനങ്ങളില് ഉപയോഗിക്കുന്ന ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും സംഭരണശാലയാക്കി തന്റെ വീട് മാറ്റുക, തീവ്രവാദ ഘടകത്തിന് അഭയം നല്കുക, വീട്ടില് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

സ്പെഷ്യൽ ക്രിമിനൽ കോടതി പ്രതിക്കെതിരെ വധ ശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ ഉന്നത കോടതികൾ ശരി വെക്കുകയും ചെയ്തു.

തുടർന്ന് പ്രതിയുടെ വധ ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും തിങ്കളാഴ്ച ഈസ്റ്റേൺ പ്രൊവിൻസിൽ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്