സൗദിയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു; ജീവനക്കാർക്ക് ഒരു ദിവസം അധികം അവധി ലഭിക്കും
സൗദി മാനവ വിഭവ ശേഷി മന്ത്രാലയം രാജ്യത്തെ സ്വകാര്യ,- ലാഭേതര മേഖലകളിലെ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.
അറഫാ ദിനം അഥവാ ജൂൺ 15 ശനിയാഴ്ച ,ഈദ് അവധി ആരംഭിക്കും. നാല് ദിവസമാണ് ഔദ്യോഗിക അവധി ദിനങ്ങൾ.
അതേ സമയം സ്ഥാപനങ്ങൾ അവധി നൽകുമ്പോൾ വർക്ക് സിസ്റ്റത്തിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷനിലെ ആർട്ടിക്കിൾ (24) ൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിബന്ധന പാലിക്കണമെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്തു.
ആർട്ടിക്കിൾ (24) ൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിബന്ധന പ്രകാരം പൊതു അവധി വാരാന്ത്യ അവധി ദിനത്തോട് യോജിച്ച് വന്നാൽ ബദൽ അവധി നൽകിയിരിക്കണം. ഇങ്ങനെ ബദൽ അവധി ദിനം നൽകുന്നത് വാരാന്ത്യ അവധി ദിനത്തിന്റെ തൊട്ട് മുമ്പുള്ള ദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ ആകാം. ഇത് പ്രകാരം ബലി പെരുന്നാൾ അവധി ആരംഭിക്കുന്നത് ശനിയാഴ്ചയായതിനാൽ ജീവനക്കാർക്ക് ശനിയാഴ്ച വാരാന്ത്യ അവധി നൽകുന്ന സ്ഥാപനങ്ങൾ ബദൽ അവധി നൽകിയിരിക്കണം.
കഴിഞ്ഞ ദിവസം മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ ഇന്ന് (വെള്ളി) ദുൽഹിജ്ജ 1 ആയിരിക്കും. ജൂൺ 15 ശനിയാഴ്ച അറഫ ദിനവും ജൂൺ 16 ഞായറാഴ്ച ബലി പെരുന്നാളുമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa