Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ തൊഴിലവസരങ്ങൾ വലിയ തോതിൽ വർദ്ധിച്ചു

സൗദിയിലെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ വലിയ തോതിൽ വർദ്ധിച്ചതിനാൽ ലേബർ മാർക്കറ്റിൽ സ്വദേശികളുടെയും വിദേശികളുടെ ഉയർന്ന സാന്നിദ്ധ്യം പ്രകടമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നാഷണൽ ലേബർ ഒബ്സർവേറ്ററി , 2024 മെയ് മാസത്തെ സൗദി തൊഴിൽ വിപണിയെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ 1,13,70,796 കവിഞ്ഞിട്ടുണ്ട്.

റിപ്പോർട്ട് അനുസരിച്ച്, മെയ് മാസത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ എണ്ണം 23,58,227 ആയി. അതിൽ 13,86,904 പുരുഷന്മാരും 9,71,323 സ്ത്രീകളും ഉൾക്കൊള്ളുന്നു.

അതേ സമയം, സൗദിയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 90,12,569 ആണ്, ഇതിൽ 86,41,249 പുരുഷന്മാരും 3,71,320 സ്ത്രീകളും ഉൾപ്പെറ്റുന്നു. 

മെയ് മാസം 30,881 സൗദികൾ ആദ്യമായി സ്വകാര്യമേഖലയിൽ ചേരുന്നതോടെ സൗദി തൊഴിലവസരങ്ങളിലെ ​​വളർച്ചയും റിപ്പോർട്ട് വിശദമാക്കുന്നു. 

ലെവിയും വാറ്റും മറ്റുമായി പല പ്രതിബന്ധങ്ങളും നില നിൽക്കുമ്പോഴും സൗദി തൊഴിൽ വിപണിയിലേക്ക് വരുന്ന പ്രവാസികളുടെ എണ്ണം കുറയുന്നില്ല എന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്