Saturday, November 23, 2024
IndiaTop Stories

സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനം ഒഴിയുമോ ?

ഇന്നലെ സത്യപ്രതിഞ ചെയ്ത സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിസ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.

തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് അറിയിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട് എന്നാണ്‌ റിപ്പോർട്ടുകൾ പറയുന്നത്.

പാർലമെന്റ് അംഗം എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ഇനി അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

തനിക്ക് നാലു സിനിമകള്‍ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. അതേ സമയം കേന്ദ്രമന്ത്രിയാകാന്‍ ബി.ജെ.പി നേതൃത്വം സമ്മര്‍ദം ചെലുത്തുകയായിരുന്നു.

ഇന്നലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തില്‍ നിന്നും തൃശൂരില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും ആണ്  സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

72 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. ഇതില്‍ 30 പേര്‍ക്ക് കാബിനറ്റ് പദവിയും 6 പേര്‍ക്ക് സ്വതന്ത്ര ചുമതലയും 36 പേര്‍ക്ക് സഹമന്ത്രി സ്ഥാനവുമാണ് നൽകപ്പെട്ടിട്ടുള്ളത്.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്