ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പരിസമാപ്തിയിലേക്ക്; തീർഥാടകർ ഇന്ന് മുതൽ മിനയിൽ നിന്ന് മടങ്ങിത്തുടങ്ങും
മിന: അയ്യാമുത്തശ് രീഖിന്റെ രണ്ടാം ദിനമായ ഇന്ന് പെട്ടെന്ന് മടങ്ങേണ്ട ഹാജിമാർ ഉച്ചക്ക് ശേഷം കല്ലേർ നിർവ്വഹിച്ച് മിനയിൽ നിന്ന് മടങ്ങും.
അതേ സമയം ഇന്ന് സൂര്യാസ്തമയത്തിനു മുമ്പ് മിനയിൽ നിന്ന് പോകാത്തവർക്ക് നാളെയും കൂടി മൂന്ന് ജംറകളിലും കല്ലേർ നിർവഹിക്കൽ നിർബന്ധമാകും.
നാളത്തെ കല്ലേർ കൂടി നിർവ്വഹിക്കൽ ആണ് കൂടുതൽ ശ്രേഷ്ഠകരം എന്നതിനാൽ അധികം പേരും ഇന്ന് കൂടെ മിനയിൽ രാപാർക്കുകയാണു ചെയ്യുക.
മിനായിൽ നിന്ന് മടങ്ങുന്ന ഹാജിമാർ നാട്ടിൽ പോകുന്നതിന്റെ മുമ്പായി കഅബയോട് വിട പറയുന്ന വിദാഇന്റെ ത്വവാഫ് നിർവ്വഹിച്ച ശേഷമായിരിക്കും മക്ക വിടുക.
വിദാഇന്റെ ത്വവാഫ് നിർവ്വഹിക്കാൻ എത്തുന്ന ഹജിമാരെ സ്വീകരിക്കാൻ മസ്ജിദുൽ ഹറാം പൂർണ്ണ സജ്ജമാണ്. മിനായിൽ നിന്നുള്ള കാഴ്ച കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa