പൈലറ്റ് വിമാനത്തിൽ വെച്ച് മരിച്ചപ്പോൾ മരണത്തെക്കുറിച്ചുള്ള ഖുർആൻ വചനം ഓർമ്മിപ്പിച്ച് വിമാനം എമർജൻസി ലാന്റിംഗ് നടത്തി കോ പൈലറ്റ്; വീഡിയോ
ജിദ്ദ: കൈറോയിൽ നിന്ന് ത്വാഇഫിലേക്ക് പറന്ന ഒരു വിമാനത്തിലെ പൈലറ്റിനു ഹൃദയാഘാതമുണ്ടായപ്പോൾ ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇൻറർനാഷണൽ എയർപോർട്ടിൽ അടിയന്തിര ലാൻഡ് നടത്തിയ വാർത്ത അറബ് മീഡിയകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
വിമാനം പറത്തിയ ഈജിപഷ്യൻ പൈലറ്റ് ഹസൻ അദസിന് ഹൃദയാഘാതം സംഭവിക്കുകയും വിമാനത്തിൽ വച്ച് തന്നെ മരിക്കുകയുമായിരുന്നു.
അതേ സമയം അടിയന്തര ലാൻഡ് നടത്തുന്നതിന് മുമ്പ് വിമാനത്തിന്റെ റൂട്ട് തിരിച്ച് വിട്ടതായി കോ പൈലറ്റ് യാത്രക്കാരെ അറിയിക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായി.
നമ്മൾ ജിദ്ദ എയർപോർട്ടിൽ ഇറങ്ങുകയാണെന്നും നമ്മുടെ പൈലറ്റ് മരണപ്പെട്ടതായും അറിയിച്ച സഹ പൈലറ്റ്
“നാളെ താൻ എന്ത് ചെയ്യുമെന്നോ ഏത് ഭൂമിയിലായിരിക്കും തന്റെ അന്ത്യമെന്നോ ആർക്കും നിർവ്വചിക്കാൻ സാധിക്കില്ല” എന്നർത്ഥം വരുന്ന ഖുർ ആൻ വചനം കൂടി ഓതിക്കൊണ്ടാണ് തന്റെ ഏമർജൻസി അനൗൺസ്മെന്റ് അവസാനിപ്പിക്കുന്നത്.
അതേ സമയം മരിച്ച പൈലറ്റ് മൂന്ന് മാസം മുമ്പ് ഹെൽത്ത് ഫിറ്റ്നസ് ചെക്കപ്പ് നടത്തി ഫിറ്റ്നസ് ഒകെ ആണെന്ന് സ്ഥിരീകരിച്ചിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു.
കോ പൈലറ്റ് എമർജൻസി ലാൻഡിംഗ് അനൗൺസ് ചെയ്യുന്നതും ഖുർ ആൻ വചനം പാരായണം ചെയ്യുന്നതും കേൾക്കാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa