വിശുദ്ധ കഅബക്ക് ഇനി പുതിയ താക്കോൽ സൂക്ഷിപ്പുകാരൻ ; താക്കോൽ കൈമാറുന്ന വീഡിയോ കാണാം
മക്ക: വിശുദ്ധ കഅബയുടെയും ഇബ്രാഹിം മഖാമിന്റെയും കഅബക്കുള്ളിലെ പെട്ടിയുടെയും താക്കോലുകൾ പുതിയ സൂക്ഷിപ്പുകാരൻ ആയി നിയമിതനായ ശൈഖ് അബ്ദുൽ വഹാബ് ബിൻ സൈനുൽ ആബിദീൻ അശൈബിക്ക് കൈമാറി.
നിലവിലെ സൂക്ഷിപ്പുകാരനായിരുന്ന ഡോ: ശൈഖ് സ്വാലിഹ് അശൈബി തന്റെ 80 ആം വയസ്സിൽ മരിച്ചതിനെത്തുടർന്നാണ് ക അബയുടെ 78 ആമത് സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുൽ വഹാബ് അശൈബി അവരോധിതനായത്.
വിശുദ്ധ കഅബയുടെ താക്കോൽ കൈവശം വയ്ക്കുന്ന ഏക വ്യക്തിയായതിനാൽ , കിസ് വ മാറ്റുക, കഴുകുക, സുഗന്ധദ്രവ്യം പൂശുക, തുറക്കുക, അടയ്ക്കുക എന്നിവയുൾപ്പെടെ അതിൻ്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തിനും ഉത്തരവാദി ഇനി മുതൽ ശൈഖ് അബ്ദുൽ വഹാബ് അശൈബി നിയമിതനായത്.
35 സെന്റി മീറ്റർ നീളമുള്ള ഇരുമ്പ് കൊണ്ട് നിർമ്മിച്ച കഅബയുടെ താക്കോൽ ശുദ്ധ സ്വർണ്ണം കൊണ്ട് ആവരണം ചെയ്തിരുന്നു.
വിശുദ്ധ കഅബയുടെയും കഅബക്കുള്ളിലെ പെട്ടിയുടെയും ഇബ്രാഹീം മഖാമിന്റെയും താക്കോലുകൾ പുതിയ സൂക്ഷിപ്പുകാരൻ ശൈഖ് അബ്ദുൽ വഹാബ് അശൈബിക്ക് കൈമാറുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa