രാജാവ് വീണു; ഇനി പടിയിറക്കം?
ഈ യൂറോക്കപ്പിലെ എറ്റവും ആകാംക്ഷ നിറഞ്ഞ മത്സരത്തിൽ ഫ്രാൻസിനോട് പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് പോർച്ചുഗൽ സെമി കാണാതെ പുറത്തേക്ക്.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ആരും ഗോളുകൾ നേടാതായതിനെത്തുടർന്നായിരുന്നു മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പെനാൽട്ടി ഷൂട്ടൗട്ടിൽ ഫ്രാൻസ് മുഴുവൻ ഷോട്ടുകളും ഗോളുകളാക്കി മാറ്റിയപ്പോൾ ജോവ ഫെലിക്സിന്റെ ഷോട്ട് ലക്ഷ്യം കാണാതായതോടെ പോർച്ചുഗൽ പരാജയം നുണയുകയായിരുന്നു.
പോർച്ചുഗലിനായി 212 മത്സരങ്ങളിൽ നിന്ന് 130 തവണ വലകുലുക്കിയ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന കളിക്കാരനാണ്. എന്നിരുന്നാലും, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റയൽ മാഡ്രിഡിന്റെയും താരത്തിന് യൂറോ 2024 ലെ തൻ്റെ 23 ശ്രമങ്ങളിൽ ഒന്നിലും ഗോൾ നേടാനായില്ല.
ആറാം തവണയും യൂറോ കപ്പ് ടൂർണമെന്റിൽ ഭാഗമായ റൊണാൾഡോയുടെയും അതോടൊപ്പം 41 കാരനായ പോർച്ചുഗീസ് വൻ മതിൽ പോപേയുടെയും ,ഒരു പക്ഷേ രാജ്യത്തിനു വേണ്ടി കളിച്ച അവസാനത്തെ മത്സരമായിരിക്കാം ഇന്നലത്തേത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പെപ്പെയുടെയും അന്താരാഷ്ട്ര ഭാവിയെക്കുറിച്ച് “വ്യക്തിഗത തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല” എന്ന് പോർച്ചുഗൽ മാനേജർ റോബർട്ടോ മാർട്ടിനെസ് പറഞ്ഞു.
അൽ-നാസറിനൊപ്പം അടുത്ത സീസണിനായി തയ്യാറെടുക്കാൻ റൊണാൾഡോ ഉടൻ സൗദി അറേബ്യയിലേക്ക് മടങ്ങും, 2026 ലെ ലോകകപ്പിൽ റൊണാൾഡോ കളിക്കുകയാണെങ്കിൽ ആ സമയത്ത് അദ്ദേഹത്തിന് 41 വയസ്സായിരിക്കും പ്രായം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa