റെസ്റ്റോറന്റുകളിൽ വിതരണം ചെയ്യാൻ കൊണ്ടുപോയ 300 കിലോ കേടായ ഇറച്ചി ജിദ്ദയിൽ പിടികൂടി
അൽ-റുവൈസ് പരിസരത്ത് വാഹനത്തിൽ വിതരണം ചെയ്യാൻ എത്തിച്ച 300 കിലോഗ്രാം കേടായ ഇറച്ചി ജിദ്ദ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയുടെ ഫീൽഡ് സൂപ്പർവൈസറി ടീം പിടികൂടി.
ഹായിൽ സ്ട്രീറ്റിലുള്ള റെസ്റ്റോറന്റുകളിൽ വിതരണം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് സൂപ്പർവൈസറി സംഘം കേടായ ഇറച്ചിയുമായി വാഹനം പിടികൂടിയത്.
ഭക്ഷ്യയോഗ്യമല്ലാത്ത രീതിയിൽ ചെറിയ പാത്രങ്ങളിലായിരുന്നു ഇറച്ചി പായ്ക്ക് ചെയ്തിരുന്നത്, പിടിച്ചെടുത്ത മാംസം അധികൃതർ ഉടൻ നശിപ്പിച്ചു കളഞ്ഞു.
പ്രധാന തെരുവുകളിലും പരിസരങ്ങളിലും മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ സ്റ്റാളുകളിൽ നിന്നും ഉന്തുവണ്ടികളിൽ നിന്നും 3.3 ടൺ പച്ചക്കറികളും പഴങ്ങളും കണ്ടുകെട്ടി.
വിൽപ്പനയ്‌ക്കായി തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മുനിസിപ്പാലിറ്റി പരിശോധനാ ടൂറുകൾ സംഘടിപ്പിച്ചു വരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa