യൂറോയിലും കോപ്പയിലും കലാശപ്പോരിന് അന്തിമ ചിത്രമായി
യൂറോക്കപ്പിലെ രണ്ടാം സെമിയിൽ നെതർലന്റിനെ 2 – 1 നു താോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. ജൂലൈ 15 നു പുലർച്ചെ 12:30 നു (ഇന്ത്യൻ സമയം)നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് പട സ്പാനിഷ് പടയുമായി ഏറ്റു മുട്ടും.
അതേ സമയം കോപ അമേരിക്കയിലെ രണ്ടാം സെമി ഫൈനലിൽ ഉറുഗ്വെയെ മടക്കമില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് കോളംബിയ ഫൈനലിൽ കടന്നു. ജൂലൈ 15 നു പുലർച്ചെ 5.30 നു (ഇന്ത്യൻ സമയം) നടക്കുന്ന ഫൈനലിൽ അർജന്റീനയുമായി കൊളംബിയ കൊമ്പ് കോർക്കും.
ആദ്യ പകുതിയുടെ എക്സ്ട്രാ മിനുട്ടിൽ ഡാനിയൽ മുനോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് രണ്ടാം പകുതി 10 പേരെ വെച്ച് കളിച്ചാണ് കൊളമ്പിയ ഉറുഗ്വേയുടെ അക്രമണങ്ങളെ തകർത്തത് എന്നത് ശ്രദ്ധേയമാണ്.
യൂറോ സെമിയിൽ 7 ആം മിനുട്ടിൽ തന്നെ ഗോൾ നേടി നേതർലാന്റ് ആധിപത്യം ഉറപ്പിച്ചെങ്കിലും 18 ആം മിനുട്ടിൽ ഇംഗ്ലണ്ടിനു കിട്ടിയ പെനാൽട്ടി ഹാരി കെയ്ൻ ഗോളാക്കി മാറ്റിയതോടെ മത്സരം ഏറെ ആവേശം നിറഞ്ഞതായി മാറി. 90 ആം മിനുട്ടിൽ ഒല്ലി വാട്കിൻസ് ഇംഗ്ലണ്ടിനു വേണ്ടി ഒരു ഗോൾ കൂടി നേടിയതോടെ ഡച്ച് പട ഇംഗ്ളീഷ് പടക്ക് മുമ്പിൽ അടിയറവ് പറയുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa