ജിസാനിലെ ശക്തമായ മിന്നലാക്രമണത്തിൽ നിന്ന് ഒരു സൗദി സഞ്ചാരിയും കൂട്ടരും രക്ഷപ്പെട്ട സന്ദർഭത്തിന്റെ വീഡിയോ കാണാം
ജിസാൻ്റെ കിഴക്ക് അൽ-റീഥ് ഗവർണറേറ്റിലെ അൽ-ഖഹ്ർ പർവതനിരകളിലെ ശക്തമായ മിന്നലാക്രമണത്തിൽ നിന്ന് യാത്രക്കാരനായ വാഇൽ അൽ-ദഗ്ഫക്കും കൂട്ടരും രക്ഷപ്പെട്ട നിമിഷം ഒരു വീഡിയോ ക്ലിപ്പ് രേഖപ്പെടുത്തി.
തങ്ങൾ ഇരിക്കുന്നതിന്റെ 15 മീറ്റർ അകലെയായിരുന്നു അതി ശക്തമായ മിന്നൽ പതിച്ചത് എന്ന് വാഇൽ പറയുന്നു.
വിചിത്രമായ കാര്യം, വെളുത്ത മിന്നലിനുശേഷം, മിന്നലിൻ്റെ പ്രഭാവത്തിൽ അന്തരീക്ഷത്തിൽ എന്തോ കത്തുന്നതുപോലെ മഞ്ഞ തീപ്പൊരികൾ ഉണ്ടായി എന്നാണ് വാഇൽ പറയുന്നത്.
സൗദിയിൽ എറ്റവും കൂടുതൽ മിന്നൽ മരണങ്ങൾ ഉണ്ടാകുന്ന സ്ഥലം ജിസാൻ ആണെന്ന് കാലാവസ്ഥാ നിരീക്ഷകൻ പ്രൊഫസർ അബ്ദുല്ല മിസ്നദ് വ്യക്തമാക്കുന്നു. കെട്ടിടങ്ങളിലും മറ്റും മിന്നലിനെ പ്രതിരോധിക്കാൻ മിന്നൽ പ്രതിരോധ ദണ്ഡുകൾ സ്ഥാപിക്കേണ്ടതുണ്ട്.
“ഞാൻ സന്ദർശിച്ച 80 ഓളം രാജ്യങ്ങളിൽ ഞാൻ കണ്ടിട്ടില്ലാത്ത അക്രമാസക്തവും തുടർച്ചയായതുമായ ഇടിമിന്നലുകൾ ജിസാനിൽ കണ്ട അനുഭവം എനിക്കുണ്ട്.. ദൈവം സംരക്ഷകനാണ്..” -മിസ്നദ് കൂട്ടിച്ചേർത്തു.
ജിസാനിൽ അനുഭവപ്പെട്ട അതി ശക്തമായ മിന്നലിൽ നിന്നും വാഇൽ അൽ-ദഗ്ഫക്കും കൂട്ടരും രക്ഷപ്പെട്ട സന്ദർഭം കാണാം; വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa