ഹൃദയഭേദകം ഈ കാഴ്ചകൾ; അൽ-മവാസി കൂട്ടക്കൊലയുടെ വീഡിയോ ദൃശ്യങ്ങൾ
എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് അൽ മാവാസിയിൽ അധിനിവേശ സേന നടത്തിയ ഞെട്ടിപ്പിക്കുന്നതും ക്രൂരവുമായ കൂട്ടക്കൊല.
തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അൽ-മവാസിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 90 ഫലസ്തീനികൾ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സുരക്ഷിതമെന്ന് കരുതിയിരുന്ന, കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാർ താമസിച്ചിരുന്ന കൂടാരങ്ങൾക്ക് നേരെയാണ് ഇസ്രായേൽ യുദ്ധ വിമാനങ്ങൾ നിർദാക്ഷിണ്യം ബോംബാക്രമണം നടത്തിയത്.
80,000-ത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാരായ ആളുകൾ ടെന്റുകളിലും, ഷെൽറ്ററുകളിലുമായി തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. യുദ്ധം ആരംഭിച്ചതിന് ശേഷം 38,443 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. 88,481 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗാസ സിറ്റിയിലെ ചില സമീപപ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങിയതിന് ശേഷം കുറഞ്ഞത് 60 മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ടീമുകൾ അറിയിച്ചു.
ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് അൽ-മവാസിയിൽ നിന്നും പുറത്തു വരുന്നത്. പരിക്കേറ്റവരെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ കുഴങ്ങുകയാണ് സന്നദ്ധ പ്രവർത്തകർ.
പരിക്കോട് കൂടി രക്ഷപ്പെട്ടവരുടെ ജീവിതം എത്രത്തോളം ദുസ്സഹമായിരിക്കും എന്ന്, മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ തകർന്നുപോയ പെൺകുട്ടിയുടെ വീഡിയോ തെളിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa