സൗദിയിൽ ശമ്പളം കൂട്ടിത്തന്നില്ലെങ്കിൽ സ്പോൺസർക്കെതിരെ പരാതിപ്പെടാൻ വകുപ്പുണ്ടോ? വിശദീകരണം കാണാം
സൗദിയിൽ ഒരു തൊഴിലാളിക്ക് ശമ്പളം കൂട്ടിക്കിട്ടിയില്ലെങ്കിൽ സ്പോൺസർക്കെതിരെ പരാതിപ്പെടാൻ സാധിക്കുമോ എന്ന സംശയം പല പ്രവാസികൾക്കുമുണ്ട്.
എന്നാൽ ഇത് സംബന്ധിച്ച സംശയങ്ങൾക്ക് സൗദി സാമുഹിക വികസന മന്ത്രാലയം വ്യക്തമായ മറുപടി നൽകുന്നുണ്ട്.
ശമ്പളവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് തൊഴിൽ നിയമം വ്യവസ്ഥകൾ വെച്ചിട്ടില്ലെന്നും ഇത്തരം കാര്യങ്ങൾ സ്ഥാപനത്തിൻ്റെ ആന്തരിക ചട്ടങ്ങളിൽ അനുശാസിക്കുന്ന കാര്യങ്ങൾക്ക് വിധേയമാണ് നടക്കുക എന്നുമാണ് മന്ത്രാലയം വിശദീകരണം നൽകുന്നത്.
ശമ്പളം എത്രയാണെന്ന് നിശ്ചയിക്കലും വർദ്ധിപ്പിക്കലും മറ്റുമെല്ലാം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധത്തിൽ പെടുന്നതാണ് എന്ന് സാരം.
അതേ സമയം തൊഴിലാളിക്ക് കരാറിൽ നിശ്ചയിക്കപ്പെട്ട ശമ്പളം ലഭിച്ചില്ലെങ്കിൽ മന്ത്രാലയത്തിൽ പരാതിപ്പെടാവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa