Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ 6 മില്യൺ വിദ്യാർത്ഥികൾ ഇന്ന് സ്കൂളുകളിലേക്ക്

റിയാദ് : പുതിയ അദ്ധ്യയന വർഷത്തിൽ സൗദി അറേബ്യയിലെ 6 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇന്ന് –  ഓഗസ്റ്റ് 18 ഞായറാഴ്ച – സ്‌കൂളുകളിലേക്ക് മടങ്ങുന്നു.

രാജ്യത്തുടനീളമുള്ള 30,000-ലധികം പൊതു, സ്വകാര്യ, അന്തർദേശീയ, വിദേശ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ മത്സരിക്കുന്ന തലമുറകളെ കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി നൽകിയ സന്ദേശത്തിൽ പറഞ്ഞു.

ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഇൻ്റർമീഡിയറ്റ് സ്കൂളുകളിൽ ഈ വർഷം ചൈനീസ് ഭാഷാ ക്ലാസുകൾ ആരംഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്.  2029-ഓടെ മൂന്നാം വർഷ ഹൈസ്കൂൾ വിദ്യാർത്ഥികളിലേക്ക് വരെ ചൈനീസ് ഭാഷാ പഠനം  ക്രമേണ വ്യാപിപ്പിക്കാൻ ആണ് പദ്ധതി.

പുതിയ അധ്യയന വർഷത്തിൻ്റെ  രാജ്യത്തുടനീളമുള്ള കടകളിലും പുസ്തകശാലകളിലും,  വിദ്യാർഥികളുടെ സ്കൂളിലേക്കുള്ള മടക്കത്തോടനുബന്ധിച്ചുള്ള തിരക്കുകളായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്