സൗദിയിൽ വിസകളും വർക്ക് പെർമിറ്റുകൾ മൂന്ന് വിഭാഗമായി വിഭജിക്കാൻ പദ്ധതി
റിയാദ്: വർക്ക് പെർമിറ്റുകളെ നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കി മൂന്ന് വിഭാഗങ്ങളായി വിഭജിക്കാനുള്ള കരട് പദ്ധതിയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ സംബന്ധിച്ച് സൗദി അറേബ്യയിലെ നിക്ഷേപ മന്ത്രാലയവുമായി ഏകോപനമുണ്ടാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി.
ഇക്കാര്യത്തിൽ ലഭിച്ച പ്രധാന വീക്ഷണങ്ങളും നിരീക്ഷണങ്ങളും കണക്കിലെടുത്ത് യോജിപ്പിച്ച് പദ്ധതിയുടെ അന്തിമ പതിപ്പ് തയ്യാറാക്കാൻ ശ്രമിക്കുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു.
ഓരോ വർക്ക് പെർമിറ്റുകളും വിസകളും നൈപുണ്യ നിലവാരമനുസരിച്ച് മൂന്ന് വിഭാഗങ്ങളായി വിഭജിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി.
വിസകളും വർക്ക് പെർമിറ്റുകളും ഉയർന്ന വൈദഗ്ധ്യം, വൈദഗ്ദ്ധ്യം, അടിസ്ഥാനം എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിക്കാൻ ആണ് ഉദ്ദേശ്യം.
അതേ സമയം 20 ൽ താഴെ ജീവനക്കാരുള്ള ചെറുകിട കമ്പനികളെ പുതിയ റിക്രൂട്ട്‌മെൻ്റ് സിസ്റ്റത്തിൻ്റെ ചില നയങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പദ്ധതിയുടെ അന്തിമ രൂപം രൂപപ്പെടുത്തുന്നതിന് മുമ്പ് കരട് സ്കീമിനെക്കുറിച്ച് പൊതുജനങ്ങളും സ്ഥാപനങ്ങളും അവരുടെ ഫീഡ്‌ബാക്ക് അയയ്ക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു. നേരത്തെ പദ്ധതിയെക്കുറിച്ച് പൊതു ജനാഭിപ്രായം ആരാഞ്ഞിരുന്നു.
നിർദിഷ്ട പദ്ധതി വാണിജ്യ സ്ഥാപനങ്ങളെ അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ നൈപുണ്യമുള്ള ആളുകളെ ആകർഷിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് നിക്ഷേപ അന്തരീക്ഷം ഉൾപ്പെടെ പൊതുവെ ബിസിനസ്സ് അന്തരീക്ഷത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa