സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി
സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ കേസിൽ പിടിയിലായ സൗദി പൗരന്റെ വധശിക്ഷ അൽജൗഫിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
നാദിർ ബിൻ ഫർഹാൻ എന്ന സൗദി പൗരൻ ആയിരുന്നു സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്തിയത്.
പ്രതിയെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തിയ ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധ ശിക്ഷ വിധിച്ചു. ശിക്ഷാ വിധിയെ ഉന്നത കോടതികൾ ശരി വെക്കുകയും തുടർന്ന് സൗദി റോയൽ കോർട്ട് വധശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ഇന്ന് അൽ ജൗഫിൽ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
മയക്കുമരുന്ന് വിപത്തിൽ നിന്ന് പൗരന്മാരെയും വിദേശികളെയും സംരക്ഷിക്കാനും കുറ്റം ചെയ്യുന്നവർക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷകൾ ചുമത്താനുമുള്ള സൗദി ഗവൺമെൻ്റിൻ്റെ താത്പര്യം മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa