Saturday, September 21, 2024
HealthTop Stories

മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള ഉയർന്ന ബ്ലഡ് പ്രഷർ ഉണ്ടാകാനുള്ള 4 കാരണങ്ങൾ വ്യക്തമാക്കി സൗദി കൺസൾട്ടന്റ്

പ്രശസ്ത സൗദി കാർഡിയോളജിസ്റ്റ് ഡോ. ഖാലിദ് അൽ-നിംർ മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ പ്രയാസമുള്ള ഉയർന്ന രക്തസമ്മർദ്ദത്തിന് ഇടയാക്കുന്ന 4 കാരണങ്ങൾ വ്യക്തമാക്കി.

പൊണ്ണത്തടി, രാത്രി ശ്വസന തടസ്സം, വൃക്ക ധമനിയുടെ സങ്കോചം,അഡ്രീനൽ ഗ്രന്ഥിയുടെ തകരാറുകൾ എന്നിവയാണ് രക്തസമ്മർദ്ദത്തിന് ഇടയാക്കുന്ന 4 കാരണങ്ങൾ.

അതേ സമയം, ഡോ. ഖാലിദ് അൽ-നിമ്ർ, ഒരു ദിവസം ആറു മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്ന ശീലത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.

അമിതവണ്ണം കൂടുക, സമ്മർദ്ദം വർദ്ധിപ്പിക്കുക, ട്രൈഗ്ലിസറൈഡുകൾ ഉയർത്തുക എന്നിവക്ക് പ്രതിദിനം ആറു മണിക്കൂറിൽ താഴെയുള്ള ഉറക്കം കാരണമാകും. കൂടാതെ, പ്രമേഹം പിടിപെടാനുള്ള സാധ്യത വർദ്ധിക്കൽ, ഹൃദയ, മസ്തിഷ്കാഘാത സാധ്യതകൾ ഇരട്ടിയാകുക എന്നിവക്കും കുറഞ്ഞ സമയത്തെ ഉറക്കം കാരണമാകുമെന്ന് ഡോക്ടർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്