ദൈനംദിന ജീവിതത്തിൽ പാലിക്കേണ്ട 7 പ്രധാന ശീലങ്ങൾ ഓർമിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: ഒരു വ്യക്തിയുടെ ദൈനം ദിന ജീവിതത്തിൽ പാലിക്കേണ്ട ഏഴ് പ്രധാന ശീലങ്ങൾ ഓർമ്മപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയം.
ദിവസത്തിൽ 30 മിനിറ്റ് നടക്കുക, ദിവസവും 5 പേജ് വായിക്കുക, ആഴത്തിലുള്ള ശ്വസനം പരിശീലിക്കുക, ഇടക്കിടെ വെള്ളം കുടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അതോടൊപ്പം മധുരപലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ ചേർക്കുക, ഉറക്കം നേരത്തേയാക്കുകയും എട്ട് മണിക്കൂറെങ്കിലും ഉറങ്ങുകയും ചെയ്യുക എന്നിവയും ദൈനം ദിന ജീവിതത്തിൽ പാലിക്കേണ്ട ഏഴ് പ്രധാന ശീലങ്ങളിൽ പെടുന്നു.
അതോടൊപ്പംആരോഗ്യ മന്ത്രാലയം ദൈനംദിന വ്യക്തിഗത ശുചിത്വത്തിനായുള്ള 6 നടപടികൾ വ്യക്തമാക്കി.
സോപ്പും വെള്ളവും ഉപയോഗിച്ച് കുളിക്കുക, അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കുളിച്ചതിന് ശേഷം ചെവികൾ ഉണക്കുക, കൃത്യമായും നഖങ്ങൾ വെട്ടുക, അടി വസ്ത്രങ്ങളും മറ്റു വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ദിവസവും മാറ്റുകയും ചെയ്യുക, ദിവസത്തിൽ രണ്ടുതവണയെങ്കിലും പല്ല് തേക്കുന്നത് ഉറപ്പാക്കുക, മറ്റുള്ളവരുടെ വ്യക്തിഗത ഉപകരണങ്ങൾ ഉപയോഗിക്കരുത് എന്നിവയാണ് വ്യക്തിഗത ശുചിത്വത്തിനായുള്ള ആരോഗ്യ മന്ത്രാലയത്തിൻറെ നിർദ്ദേശങ്ങൾ.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa