Friday, September 20, 2024
Saudi ArabiaTop Stories

ഇഖാമ, അതിർത്തി നിയമ ലംഘനങ്ങൾ നടത്തുന്നത് വെച്ച്പൊറുപ്പിക്കില്ലെന്ന് സൗദി അതിർത്തി സുരക്ഷാ വാക്താവ്

റിയാദ്: അതിർത്തി സുരക്ഷാ, ഇഖാമ നിയമങ്ങൾ ലംഘിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ബോർഡർ ഗാർഡ് വക്താവ് കേണൽ മിസ്ഫർ അൽ ഖരീനി മുന്നറിയിപ്പ് നൽകി.

അതിർത്തി സുരക്ഷാ സംവിധാനം ലംഘിക്കുന്നയാളുടെ പ്രവേശനം സുഗമമാക്കുകയോ രാജ്യത്തിനുള്ളിൽ കൊണ്ടുപോകുകയോ അവർക്ക് അഭയം നൽകുകയോ ചെയ്യുന്ന ആർക്കും 15 വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ വരെ പിഴയും കൂടാതെ, ഗതാഗത മാർഗ്ഗങ്ങൾ കണ്ടുകെട്ടുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യും.

ഇത് കനത്ത ശിക്ഷ ആവശ്യമുള്ള ലംഘനമാണെന്ന് പറഞ്ഞ വാക്താവ് ഇത്തരം നിയമ ലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ആഹ്വാനം ചെയ്തു.

കഴിഞ്ഞയാഴ്ച സൗദിയിൽ നടന്ന ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകർക്കായുള്ള പരിശോധനകളിൽ ഇരുപതിനായിരത്തിൽ പരം വിദേശികൾ പിടിക്കപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്