സൗദിയിൽ പാകിസ്ഥാനിയുടെ വധശിക്ഷ നടപ്പാക്കി
ഈസ്റ്റേൺ പ്രൊവിൻസിൽ, രാജ്യത്തേക്ക് മയക്ക് മരുന്ന് കടത്തിയ വിദേശിയെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
പാക് പൗരനായ മുഹമ്മദ് ഇഹ്സാനെയാണ് സൗദിയിലേക്ക് ഹെറോയിൻ കടത്തിയ കേസിൽ പിടി കൂടിയത്.
പ്രതിക്കെതിരായ കുറ്റ കൃത്യം വിചാരണയിൽ തെളിയുകയും കോടതി വധ ശിക്ഷ വിധിക്കുകയുമായിരുന്നു. തുടർന്ന് വിധിയെ ഉന്നത കോടതികൾ ശരിവെക്കുകയും റോയൽ കോർട്ട് വിധി നടപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
മയക്കുമരുന്ന് വിപത്തിൽ നിന്ന് പൗരന്മാരെയും വിദേശികളെയും സംരക്ഷിക്കുന്നതിനും മയക്ക് മരുന്ന് കടത്തുക്കാർക്കും ഡീലർമാർക്കും എതിരെ നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷകൾ ചുമത്തുന്നതിനും സൗദി ഗവൺമെൻ്റിൻ്റെ താത്പര്യം മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa