Friday, November 22, 2024
Middle EastTop Stories

മിഡിൽ ഈസ്റ്റിൽ സമ്പൂർണ യുദ്ധത്തിൻ്റെ സാധ്യതകൾ വർദ്ധിക്കുന്നതായി സൗദി വിദേശകാര്യമന്ത്രി

മിഡിൽ ഈസ്റ്റിൽ സമ്പൂർണ യുദ്ധത്തിനുള്ള സാധ്യതകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.

ന്യൂയോർക്കിൽ നടന്ന ജി 20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ, ഗ്രൂപ്പിലെ രാജ്യങ്ങൾ ഗുരുതരമായ ഇസ്രായേൽ ലംഘനങ്ങളെ നേരിടണമെന്ന് രാജകുമാരൻ ആവശ്യപ്പെട്ടു. ജി20- ക്കുള്ളിൽ സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത സൗദി അറേബ്യ സ്ഥിരീകരിക്കുന്നതായി വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

അതേ സമയം ലെബനാനിൽ ഇസ്രായേൽ നടത്തിയ പുതിയ ആക്രമണത്തിൽ 72 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ ലെബനാനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 620 കവിഞ്ഞു.

‘ലെബനാനിൽ നരകം അഴിഞ്ഞാടുകയാണെന്ന’ യു എൻ സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ് ഇസ്രായേൽ നടത്തുന്ന ഗുരുതരമായ മാനുഷിക ലംഘനങ്ങളെ വരച്ചു കാട്ടുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്