Friday, November 22, 2024
Saudi ArabiaTop Stories

താൽക്കാലിക തൊഴിൽ വിസകൾക്കുള്ള വ്യവസ്ഥകൾ സൗദി മന്ത്രിസഭ അംഗീകരിച്ചു

റിയാദ്: താൽക്കാലിക ജോലികൾക്കും, ഹജ്ജ്, ഉംറ സേവനങ്ങൾക്കുമായുള്ള താൽക്കാലിക തൊഴിൽ വിസകൾക്കുള്ള ചട്ടങ്ങൾക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അദ്ധ്യക്ഷതയിൽ നടന്ന മന്ത്രി സഭായോഗം അംഗീകാരം നൽകി.

മേഖലയിലെയും ലോകത്തെയും മൊത്തത്തിലുള്ള സംഭവവികാസങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രാദേശിക, അന്തർദേശീയ മീറ്റിംഗുകളുടെ ഫലങ്ങളെക്കുറിച്ചും മന്ത്രിസഭ സഭ ചർച്ച ചെയ്തു,

ഫലസ്തീനിലെ സഹോദരങ്ങൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകാനും,  ലെബനീസ് ജനതയ്ക്ക് ചികിത്സാ, ദുരിതാശ്വാസ സഹായം നൽകാനുമുള്ള രാജ്യത്തിൻ്റെ പ്രഖ്യാപനം മന്ത്രിസഭ സ്ഥിരീകരിച്ചു.

അതോടൊപ്പം 1967-ലെ കിഴക്കൻ ജറുസലേമുമായുള്ള അതിർത്തിയുടെ അടിസ്ഥാനത്തിൽ ഒരു സ്വതന്ത്ര ഫലസ്തീനിയൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യം ആവർത്തിക്കുകയും ഇപ്പോൾ നടക്കുന്ന യുദ്ധവും എല്ലാ അന്താരാഷ്ട്ര നിയമലംഘനങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെടുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്