സൗദിയിൽ ട്രാഫിക് ഫൈൻ അടക്കാനുള്ള കാലാവധി നീട്ടി നൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്
സൗദിയിൽ 50% ഇളവോട് കൂടി ട്രാഫിക് ഫൈൻ അടക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകിയതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ രാജാവിന്റെയും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരമാണ് പ്രഖ്യാപനം.
കഴിഞ്ഞ ഏപ്രിൽ 18 വരെയുള്ള ട്രാഫിക് ഫൈൻ 50% ഇളവോടു കൂടി അടക്കാൻ നൽകിയ ആറ് മാസ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.
ഇത് പ്രകാരം പഴയ ട്രാഫിക് ഫൈൻ അടക്കാനുള്ളവർക്ക് 2025 ഏപ്രിൽ 18 വരെ സാവകാശം ലഭിക്കും. തീരുമാനത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യാപകമായി പ്രശംസിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa