സൗദിയിൽ അപൂർവ്വയിനം മണൽ പൂച്ചയെ കണ്ടെത്തി
വംശനാശഭീഷണി നേരിടുന്ന അപൂർവ ഇനം മണൽ പൂച്ചയെ സൗദിയുടെ വടക്കൻ അതിർത്തി മേഖലയിലെ അറാറിന്റെ കിഴക്ക് ഭാഗത്ത് കണ്ടെത്തി.
മരുഭൂമിയിലെ ചൂടിൽ നിന്ന് രക്ഷപ്പെടാനും, ശരീരത്തിൽ ജലാംശം നിലനിർത്താനും ഇവ പകൽ സമയങ്ങളിൽ മാളങ്ങളിൽ കഴിയുകയും രാത്രി ഇരതേടി ഇറങ്ങുകയും ചെയ്യും.
ഇരുട്ടിൽ പൂർണ്ണമായും കാണാൻ കഴിവുള്ള ഇവചെറിയ എലി, പല്ലി, പാമ്പ് എന്നിവയെയാണ് ഭക്ഷിക്കുന്നത്. ഇരയിൽ നിന്ന് എല്ലാ ജലാംശവും ലഭിക്കുന്നതിനാൽ വെള്ളമില്ലാതെ അതിജീവിക്കാൻ ഇവയ്ക്ക് കഴിയും.
മണലും കല്ലുകളും നിറഞ്ഞ മരുഭൂമിയിൽ, ആളുകളിൽ നിന്ന് അകലെ, ചെടികളാൽ സമൃദ്ധമായ പരുക്കൻ ഭൂപ്രദേശങ്ങളിലാണ് ഇവ താമസിക്കുന്നത്.
വേട്ടയാടലും, ആവാസവ്യവസ്ഥയുടെ നാശവും കാരണം ഏതാണ്ട് വംശനാശം സംഭവിച്ച മണൽ പൂച്ച, പ്രകൃതി സംരക്ഷണത്തിൻ്റെ ഫലമായി ഇപ്പോൾ പ്രകൃതിയിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa