ആർ എസ് വി വാക്സിൻ ആരെല്ലാം സ്വീകരിക്കണം; വിശദീകരണം നൽകി സൗദി ഹെൽത്ത് കൗൺസിൽ
ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് (ആർ എസ് വി ) വാക്സിൻ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് സൗദി ഹെൽത്ത് കൗൺസിൽ.
ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ് റെസ്പിറേറ്ററി സിൻസിശ്യൽ വൈറസ്, എന്നാൽ ഇത് ചിലരിൽ ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും.
ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു എന്നതിനാൽ ആസ്ത്മ അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവരെ വൈറസ് ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.
നവജാതശിശുക്കളും, പ്രായമായവരും ഉൾപ്പെടുന്നതാണ് വൈറസിൻ്റെ സങ്കീർണതകൾക്ക് ഏറ്റവും സാധ്യതയുള്ള ഗ്രൂപ്പുകൾ എന്ന് കൗൺസിൽ വിശദീകരിച്ചു.
60 വയസ്സിനു മുകളിലുള്ളവരും, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള മുതിർന്നവരും, ദുർബലമായ പ്രതിരോധശേഷിയുള്ളവരും വാക്‌സിൻ എടുക്കേണ്ടതുണ്ടെന്ന് കൗൺസിൽ വിശദീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa