Tuesday, January 28, 2025
FeaturedSaudi ArabiaTop Stories

15 വർഷമായി ഈ സൗദി പൗരൻ മഴയെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെ; വീഡിയോ കാണാം

സൗദിയിൽ വ്യത്യസ്ത രീതിയിൽ മഴയെ സ്വാഗതം ചെയ്യുന്ന ഒരു സൗദി പൗരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ജനങ്ങളെ വിളിച്ചു വരുത്തി ഭക്ഷണം വിളമ്പിയാണ് ഹായിൽ സ്വദേശിയായ അബ്ദുല്ല അൽ-റാഷിദാൻ മഴ പെയ്തത് ആഘോഷിക്കുന്നത്.

“ഇത് അൽ-മതാരിയ്യയാണ്, ഇന്ന് നന്മ വന്നിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് വലിയ ഒരു തളികയിൽ രണ്ടു പേർ ചേർന്ന് ഭക്ഷണം കൊണ്ട് വരുന്നു.

ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദിയർപ്പിച്ചുകൊണ്ടാണ് ജനങ്ങൾക്ക് മതാരിയ ഭക്ഷണം നൽകുന്നത് എന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ 15 വർഷമായി എല്ലാ വർഷവും ആളുകൾക്ക് അൽ-മതാരിയ്യ ഭക്ഷണം നൽകിക്കൊണ്ടാണ് ഇദ്ദേഹം മഴ പെയ്യുന്നത് ആഘോഷിക്കുന്നത്. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa