Tuesday, November 26, 2024
Saudi ArabiaTop Stories

ആ സ്വപ്നവും പുവണിഞ്ഞു; സിന്ദാല തുറന്നു

നിയോമിലെ ആഡംബര ദ്വീപ് സിന്ദാല, NEOM ഡയറക്ടർ ബോർഡ് ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു.

2022 ഡിസംബറിൽ സൗദി കിരീടാവകാശിയും നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ആദ്യമായി പ്രഖ്യാപിച്ച സിന്ദാലയുടെ ഉദ്ഘാടനം നിയോമിൻ്റെ വികസനത്തിലെ ആവേശകരമായ നാഴികക്കല്ലാണ്.

രണ്ട് വർഷം കൊണ്ട് സങ്കൽപ്പത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് സിന്ദാലയെ രൂപാന്തരപ്പെടുത്തുന്നതിന്, നാല് പ്രാദേശിക കരാർ പങ്കാളികളും 60 ഓളം സബ് കോൺട്രാക്ടർമാരും 30,000 ത്തോളം തൊഴിലാളികളും ഭാഗമായി.

വടക്ക് പടിഞ്ഞാറൻ സൗദി അറേബ്യയിലെ NEOM തീരപ്രദേശത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെങ്കടലിലെ തിളങ്ങുന്ന നീല ജലാശയത്തിൽ സ്ഥിതി ചെയ്യുന്ന സിന്ദല, 840,000 ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്നു,

പ്രമുഖ യാച്ചിംഗ് ആർക്കിടെക്ചർ സ്ഥാപനമായ ലൂക്കാ ഡിനി രൂപകൽപ്പന ചെയ്ത ഈ ദ്വീപ് ലോകോത്തര റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, വേദികൾ, അനുഭവങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. 2028-ഓടെ പ്രതിദിനം 2,400 അതിഥികളെ സ്വാഗതം ചെയ്യുന്ന തരത്തിൽ ആണ്‌ സജ്ജീകരിച്ചിരിക്കുന്നത്.

യൂറോപ്യൻ, സൗദി, ജിസിസി യാച്ച് ഉടമകൾക്ക് ചെങ്കടലിലേക്കുള്ള NEOM-ൻ്റെ ഗേറ്റ്‌വേ ആയി ദ്വീപ് പ്രവർത്തിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്