Saturday, April 5, 2025
IndiaSaudi ArabiaTop Stories

രാജ്യത്ത് ഒളിച്ചു താമസിച്ചിരുന്ന കൊലപാതക കേസിലെ പ്രതിയെ സൗദി അറേബ്യ ഇന്ത്യക്ക് കൈമാറി

ഇന്ത്യയിൽ നരഹത്യ ഉൾപ്പെടെയുള്ള കുറ്റം ചുമത്തി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ സൗദി അറേബ്യ ഇന്ത്യക്ക് കൈമാറി.

കുറ്റകൃത്യത്തിന് ശേഷം സൗദിയിലേക്ക് കടന്ന് ഒളിവിലായിരുന്ന ബർകത് അലിയെയാണ് റിയാദ് പോലീസ് കസ്റ്റഡിയിലെടുത്ത് ഇന്ത്യക്ക് കൈമാറിയത്.

ദക്ഷിണ ഗോവയിൽ 2011ൽ നടന്ന ബല്ലി കലാപത്തിൽ രണ്ട് ആദിവാസി യുവാക്കളെ തീവെച്ചു കൊന്ന കേസിൽ പ്രതിയായിരുന്നു ബർകത് അലി.

ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം സിബിഐ അലിയെ കസ്റ്റഡിയിലെടുക്കുകയും ദക്ഷിണ ഗോവയിലെ ജില്ലാ കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa