Tuesday, November 19, 2024
Saudi ArabiaTop Stories

കനത്ത മൂടൽ മഞ്ഞ്; സൗദിയുടെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ കനത്ത മൂടൽ മഞ്ഞ് വ്യാപിക്കുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

മക്ക, അസീർ, ജിസാൻ, കിഴക്കൻ മേഖല അൽബഹ എന്നി മേഖലകളിലൽ മൂടൽ മഞ്ഞ് വ്യാപിക്കാൻ സാധ്യതയുള്ള വിവിധ സ്ഥലങ്ങളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മക്ക മേഖലയിലെ അൽശഫാ, അൽഹ,ദാ എന്നിവിടങ്ങളിൽ റെഡ് അലർട്ടും, തായിഫ്, ആദം, മെയ്‌സാൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

അബഹ, അഹദ് റുഫൈദ, അൽ-ഹർജ, അൽ-റബൂഅ, ഖമീസ് മുഷൈത്, ശരത് ഉബൈദ, ദഹ്‌റാൻ അൽ-ജനൂബ്, അൽ-നമസ്, ബൽഖർൻ, തനുമ എന്നിവ ഉൾപ്പെടുന്ന അസീർ മേഖലയിൽ നാളെ രാവിലെ 8 മണിവരെ മൂടൽമഞ്ഞ് തുടരും.

ജസാൻ മേഖലയിൽ അൽ-ഹാർത്ത്, അൽ-ദവാർ, അൽ-റേയ്ത്ത്, അൽ-അർദ, അൽ-ഈദാബി, ഫിഫ, ഹറൂബ് എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് പ്രതീക്ഷിക്കുന്നു.

അൽ-ബഹ, അൽ-മന്ദഖ്, ബൽജുറൈശി, ബാനി ഹസ്സൻ എന്നിവയുൾപ്പെടെ അൽ-ബഹ മേഖലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ജുബൈൽ, അൽ-ഖോബാർ, അൽ-ഖഫ്ജി, ദമ്മാം, ഖത്തീഫ്, റാസ് തനൂര എന്നിവയുൾപ്പെടെ കിഴക്കൻ മേഖലകളിൽ കാലാവസ്ഥാ കേന്ദ്രം മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa