Saturday, April 5, 2025
Saudi ArabiaTop Stories

ജിദ്ദയിൽ ഇന്ത്യക്കാരനും ബംഗ്ലാദേശി യുവതിയുമടക്കം നാല് പേർ മയക്കുമരുന്നുമായി പിടിയിൽ

സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ത്യക്കാരനും, ബംഗ്ലാദേശി യുവതിയുമടക്കം നാല് പേർ മയക്കുമരുന്നുമായി സുരക്ഷാ സേനയുടെ പിടിയിലായി.

ജിദ്ദയിലെ സുരക്ഷാ പട്രോളിംഗ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ മറ്റു രണ്ടു പുരുഷന്മാരും ബംഗ്ലാദേശി സ്വദേശികളാണ്.

നിരോധിത മയക്കുമരുന്നായ മെതാംഫെറ്റാമൈൻ (ഷാബു) വിതരണം ചെയ്തതിനാണ് അറസ്റ്റ്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa