Friday, November 29, 2024
Middle EastTop Stories

ഗാസയിൽ 15,000 ഗർഭിണികൾ പട്ടിണി ഭീഷണി നേരിടുന്നു; ഈ മാസം ജനിക്കാനിരിക്കുന്നത് 4,000 കുഞ്ഞുങ്ങൾ

ഗാസാ മുനമ്പിൽ 15,000 ഗർഭിണികൾ പട്ടിണി ഭീഷണി നേരിടുന്നതായി യുഎൻ പോപ്പുലേഷൻ ഫണ്ട് മുന്നറിയിപ്പ് നൽകുന്നു.

യുഎൻ കണക്കുകൾ പ്രകാരം ഗാസ മുനമ്പിൽ 50,000 ഗർഭിണികളുണ്ട്, 4,000 പലസ്തീൻ കുഞ്ഞുങ്ങൾ ഈ മാസം ജനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഏകദേശം 1.9 ദശലക്ഷം ആളുകൾ അഥവാ ഗാസയിലെ 90 ശതമാനം ആളുകളും ഇസ്രായേൽ ആക്രമണത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിക്കപ്പെട്ടിരിക്കുന്നു.

ഏകദേശം 415,000 ആളുകൾ യുഎൻ ഷെൽട്ടറുകളായി മാറ്റിയ സ്‌കൂളുകളിൽ താമസിക്കുന്നു, അതിൽ തന്നെ നിരവധി സ്‌കൂളുകൾ ഇസ്രായേൽ ബോംബിട്ട് തകർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa