ജലദോഷം, ഇൻഫ്ലുവൻസ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ സ്വീകരിക്കേണ്ട മൂന്ന് നടപടികൾ വ്യക്തമാക്കി സൗദി ആരോഗ്യമന്ത്രാലയം
ജലദോഷം, ഇൻഫ്ലുവൻസ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു.
ഇൻഫ്ലുവൻസ, ജലദോഷം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുകയും ധാരാളം ദ്രാവകങ്ങൾ കുടിക്കുകയും ചുമയ്ക്കുമ്പോൾ കുട്ടികളുടെ വായയും മൂക്കും മറക്കുകയും ചെയ്യണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ അതിൻ്റെ ഫലപ്രാപ്തി ആരംഭിക്കുകയും 6 മുതൽ 10 മാസം വരെ തുടരുകയും 50% മുതൽ 80% വരെ സംരക്ഷണം നൽകുകയും ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa