Sunday, April 20, 2025
KuwaitTop Stories

കാറുകളിൽ നിന്ന് മോഷണം പതിവാക്കിയ കുവൈത്തി പൗരനെയും കാമുകിയെയും അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കാറുകളുടെ ഗ്ളാസുകൾ തകർത്ത് മോഷണം പതിവാക്കിയ കുവൈത്തി പൗരനെയും ഈജിപ്ഷ്യൻ കാമുകിയെയും ഹവലി പോലീസ് അറസ്റ്റ് ചെയ്തു.

ആർമി കാംബുകളിലെ പാർക്കിംഗ് ഏരിയകളിലെ നിരവധി മിലിട്ടറി വാഹനങ്ങളിൽ നിന്നും ഇവർ മോഷണങ്ങൾ നടത്തിയിട്ടുണ്ട്.

ഒരു വിദേശിയുടെ കാർ മോഷ്ടിച്ച് അതിലായിരുന്നു പ്രതികളുടെ കറക്കം. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് മോഷണം നടക്കുന്ന സ്ഥലത്ത് പതിവായി കാണുന്ന പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും അവരുടെ ഫ്ളാറ്റ് റെയ്ഡ് നടത്തുകയും ചെയ്യുകയായിരുന്നു. രണ്ട് പ്രതികളേയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്