Thursday, January 9, 2025
Saudi ArabiaTop Stories

മെയ്ഡ് ഇൻ സൗദി പ്രോഗ്രാമിൽ ഭാഗമായി ലൂസിഡ് മോട്ടോർസ്

റിയാദ് : മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ലൂസിഡ് മോട്ടോഴ്‌സ് “മെയ്ഡ് ഇൻ സൗദി” പ്രോഗ്രാമിൽ ഭാഗമായി.

ഗുണനിലവാരത്തിൻ്റെയും മികവിൻ്റെയും ഉപഭോക്തൃ വിശ്വാസത്തിൻ്റെയും പ്രതീകമായി അതിന്റെ ഉൽപ്പന്നങ്ങളിൽ “മെയ്ഡ് ഇൻ സൗദി” ലോഗോ ഉപയോഗിക്കാനുള്ള അവകാശം ലൂസിഡ് നേടി.

ഈ വിശിഷ്ട ലോഗോ ലഭിക്കുന്ന ഓട്ടോമോട്ടീവ് മേഖലയിലെ ആദ്യത്തെ ഒറിജിനൽ എക്യുപ്‌മെൻ്റ് മാനുഫാക്ചറർ (OEM) ആയി ഇതോടെ ലൂസിഡ് മാറി. സൗദിയിലെ വൈദഗ്ധ്യത്തോടെ ലോകോത്തര ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള ലൂസിഡിൻ്റെ കഴിവിനെ ഈ നേട്ടം അടിവരയിടുകയും സൗദിയുടെ ഓട്ടോമോട്ടീവ് വ്യവസായത്തിൻ്റെ പുരോഗതിയിൽ അതിൻ്റെ പങ്ക് എടുത്തുകാട്ടുകയും ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്